02:02pm 12 November 2026
NEWS
സുസ്ഥിരതയുടെ പാതയിൽ ഒരു ചുവടുവെപ്പ് കൂടി: 'ഗ്രീൻ റൺ 2026' സമാപിച്ചു
12/11/2026  01:39 PM IST
nila
സുസ്ഥിരതയുടെ പാതയിൽ ഒരു ചുവടുവെപ്പ് കൂടി: ഗ്രീൻ റൺ 2026 സമാപിച്ചു

 


ദോഹ:​ഖത്തർ സ്പോർട്സ് ഫോറിന്റെ ആഭിമുഖ്യത്തിൽ, ചരിത്രപ്രസിദ്ധമായ 'അൽ ഷഖബ്' വേദിയായി സംഘടിപ്പിച്ച 'ഗ്രീൻ റൺ 2026' (Green Run 2026) കായികമേള വിജയകരമായി സമാപിച്ചു. ഖത്തർ സുസ്ഥിരതാ വാരാചരണത്തിന്റെ ഭാഗമായി, പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ലക്ഷ്യമിട്ടാണ് ഈ മഹാസംരംഭം അരങ്ങേറിയത്.  പ്രശസ്ത വാഹന ബ്രാന്റായ 'മിനി'യും (MINI) 'അൽ ഫർദാൻ ഓട്ടോമോട്ടീവും' (Al Fardan Automobiles) കൈകോർത്തു. പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും, സമൂഹത്തിൽ ഹരിത ഊർ്ജത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള കുടുംബങ്ങളും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പേർ 5, 10 കിലോമീറ്റർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.  
​പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളും, ജനങ്ങളിൽ ആരോഗ്യബോധം വളർത്തുന്നതിലെ കൂട്ടായ്മയുടെ വിജയവുമാണ് ഈ കായികമേള അടയാളപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img